Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GlacialMelt

ഹിമാലയത്തിലെ മഞ്ഞുരുകൽ; ഇന്ത്യ നേരിടേണ്ടിവരുന്നതു വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ

ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ളി​ലെ മഞ്ഞുരുകൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു വൻ ഭീഷണിയാകുമെന്നു പഠനം. ഒ​രു പ​തി​റ്റാ​ണ്ടു മു​മ്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ 65 ശ​ത​മാ​നം വേ​ഗ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഹിമാനികൾ ഉരുകുന്നത്. ഇതു മേഖലയിലെ പരിസ്ഥിതിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സി​സ്റ്റ​മി​ക്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മൗ​ണ്ട​ൻ ഇ​നി​ഷ്യേ​റ്റീ​വ് (ഐഎംഐ) എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്‌ട്ര ഗ​വേ​ഷ​ക​രാണു പഠനത്തിനു പിന്നിൽ. ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ്രാ​ദേ​ശി​ക മ​ലി​നീ​ക​ര​ണ​വു​മാ​ണു ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യ്ക്കു പിന്നിലെ പ്ര​ധാ​ന കാ​ര​ണമെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉത്പാ​ദ​ന​ത്തി​ന്‍റെ (ജിഡിപി) ഏ​ക​ദേ​ശം 20 ശ​ത​മാ​ന​വും ഹി​മാ​ല​യ​ൻ ന​ദി​ക​ളി​ൽ നി​ന്നു​ള്ള ജ​ല​സ്രോ​ത​സു​ക​ളെ​യാ​ണു നേ​രി​ട്ട് ആ​ശ്ര​യി​​ക്കു​ന്ന​ത്. കൃ​ഷി (പ്ര​ത്യേ​കി​ച്ച് ഗോ​ത​മ്പ്, നെ​ല്ല്, തേ​യി​ല), ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ, തീ​ർഥാ​ട​നം എ​ന്നി​വ​യെ​ല്ലാം ഇതിൽ ഉൾപ്പെടുന്നു.

മ​ഞ്ഞു​രു​ക​ൽ വേ​ഗ​ത്തി​ലാ​കു​ന്ന​തി​ൽ പ്ര​ധാ​ന വി​ല്ല​നാ​കു​ന്ന​ത് 'ബ്ലാ​ക്ക് കാ​ർ​ബ​ൺ' ആണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നിർമാണമേഖലകളിൽനിന്നും വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നും വാ​യു​വി​ലേ​ക്കു​യ​രു​ന്ന പുകയാണു വലിയ പ്രതിസന്ധി. മ​ഞ്ഞി​ൽ അ​ടി​യു​ന്ന ക​രിയുടെ ക​ണി​ക​ക​ൾ സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ൽ ആ​ഗി​ര​ണം ചെ​യ്യു​ക​യും മ​ഞ്ഞു​രു​ക​ൽ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു. ആ​ഗോ​ള ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് ഉ​ട​ന​ടി ഇ​ട​പെ​ട്ടു കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​ന്ന ഒ​ന്നാ​ണ് '​ബ്ലാ​ക്ക് കാ​ർ​ബ​ൺ' മ​ലി​നീ​ക​ര​ണം.

മ​ഞ്ഞു​രു​കു​ന്ന​തു വേ​ഗ​ത്തി​ലാ​കു​ന്ന​തോ​ടെ പ​ർ​വ​ത​നി​ര​ക​ളി​ൽ സ്ഥി​ര​ത​യി​ല്ലാ​ത്ത പു​തി​യ ഗ്ലേ​ഷ്യ​ൽ ത​ടാ​ക​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും നി​ല​വി​ലു​ള്ള​വ​യു​ടെ വ​ലു​പ്പം അ​തി​വേ​ഗം വ​ർധി​ക്കു​ക​യും ചെ​യ്യു​ന്നു. ഹിമാനികൾ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​കു​ന്ന പ്ര​ള​യം താ​ഴ്‍​വ​ര​ക​ളി​ൽ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ വി​ത​യ്ക്കു​ന്നു. ഇ​ന്ത്യ​യു​ടെ മൊ​ത്തം ഭൂ​വി​സ്തൃ​തി​യു​ടെ 18 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഹി​മാ​ല​യ​ൻ മേ​ഖ​ല​യെ​ങ്കി​ലും, രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന സ്വാ​ഭാ​വി​ക ദു​ര​ന്ത​ങ്ങ​ളു​ടെ 35 ശ​ത​മാ​ന​വും ഈ ​മേ​ഖ​ല​യി​ലാ​ണു സം​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​പാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.

പരിഹാരങ്ങൾ എന്തെല്ലാം
മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധികളെ മ​റി​ക​ട​ക്കാ​ൻ നിർണായക നിർദേശങ്ങൾ ഗവേഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ബ്ലാ​ക്ക് കാ​ർ​ബ​ൺ പുറന്തള്ളൽ കു​റ​യ്ക്കു​ക, ഉ​പ​ഗ്ര​ഹ സാ​ങ്കേ​തി​ക​വി​ദ്യ ഉപയോഗിച്ച് ഗ്ലേ​ഷ്യ​ൽ ത​ടാ​ക​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ക, പ്രാ​ദേ​ശി​ക അ​പാ​യ മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സ​ജ്ജീ​ക​രി​ക്കു​ക, പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ വിനോദസഞ്ചാരം ന​ട​പ്പാ​ക്കു​ക തുടങ്ങിയവയാണു നിർദേശങ്ങൾ. ദ​ശ​ല​ക്ഷക്കണക്കിനു ജനങ്ങളുടെ കു​ടി​വെ​ള്ള​വും ഉ​പ​ജീ​വ​ന​വും സം​ര​ക്ഷി​ക്കാ​ൻ ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ട്ടാ​യ ശാ​സ്ത്രീ​യ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Latest News

Corehub Up